പാലായില്‍ മഞ്ഞപ്പിത്തം ബാധിച്ചു ഒന്‍പതാംക്ലാസുകാരന്‍ മരിച്ചു

പാലാ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വലവൂര്‍ ഈസ്റ്റ് അമ്പാട്ട് ടോമിയുടെ മകന്‍ സെബിന്‍ ടോമി (14) ആണു മരിച്ചത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: മാറിക ഇരട്ടയാനിക്കല്‍ സിനി. സഹോദരങ്ങള്‍: ബിന്റോ, ബിബിന്‍. സംസ്‌കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News