മലപ്പുറത്ത് ഒമ്പതുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന്‍ മുസമ്മിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News