രക്തസ്രാവത്തിനു യുവതി ചികിത്സ തേടി; വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശു മരിച്ച നിലയിൽ

തൃശൂര്‍:അടാട്ട് നവജാതശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രസവ വിവരം മറച്ചുവച്ച യുവതി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി. വിവാഹമോചിതയായ യുവതിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. സ്വാഭാവികമരണമെന്നാണ് യുവതിയുടെ വാദം. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം വേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കി. 

രാത്രി എട്ടുമണിയോടെയാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ 42 വയസ്സുള്ള യുവതി ചികിത്സ തേടി എത്തിയത്. രക്തസ്രാവമുണ്ടെന്നു പറഞ്ഞാണ് യുവതി എത്തിയത്. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിൽ വിവരം നൽകി. രാത്രി പത്തേകാലോടെയാണ് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

വിവാഹമോചിതയായ യുവതി 18വയസ്സുള്ള മകനോടൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News