28.8 C
Kottayam
Thursday, June 4, 2026

എച്ച്.ഐ.വിയുടെ മാരകശേഷിയുള്ള വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ

Must read

വാഷിങ്ടൺ: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയെന്ന് ഒക്സ്ഫോർഡ് ഗവേഷകർ. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വി.ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാൾ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെൽപ്പുണ്ട്.

ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാൽ വിബി വകഭേദം ബാധിച്ചവർക്കും ആരോഗ്യനിലയിൽ വേഗം പുരോഗതി കൈവരിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒക്സ്ഫോർഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. 1980-90 കാലഘട്ടത്തിൽ രൂപപ്പട്ട ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു.

നെതർലൻഡ്സിൽ കൂടുതലായി എച്ച്.ഐ.വി ചികിത്സ നടക്കുന്നതല്ല വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വളരെ വേഗത്തിൽ തുടങ്ങുന്ന ചികിത്സയും വലിയ പ്രാധാന്യമാണ് അർഹിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിൽ വി.ബി വകേഭേദം കണ്ടെത്തിയത് 109 പേരിലാണ്. ഇതിൽ നാല് പേർ മാത്രമാണ് നെതർലൻഡ്സിന് പുറത്തുള്ളത്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. 2014ലും വി.ബി വകഭേദം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week