29.4 C
Kottayam
Sunday, October 27, 2024

മസാജ് പാര്‍ലറിലെ ‘പെണ്‍വാണിഭം’ ഒതുക്കാന്‍ കൈക്കൂലി, പണം എടുക്കാന്‍ ഉടമ പോയപ്പോള്‍ ഭാര്യയെ ബാല്ത്സംഗം ചെയ്ത് പോലീസുകാരന്‍; ക്രൂരകൃത്യം സസ്‌പെന്‍ഷന്‍ കാലത്ത്‌

Must read

ചെന്നൈ: മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായി പൊലീസ് വിരട്ടൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കൈക്കൂലി ആവശ്യം. എടിഎമ്മിലേക്ക് ഭർത്താവ് പോയതിന് പിന്നാലെ പാർലർ ജീവനക്കാരിയെ യുവതിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ ഒടുവിൽ പിടിയിൽ. കാക്കിക്കുള്ളിലെ ക്രിമിനൽ ആണെന്ന് നേരത്തെ തന്നെ തെളിയിച്ച കുപ്രസിദ്ധ പൊലീസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. 

ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം തിരുച്ചിറപ്പള്ളി സ്വദേശിയായ കോൺസ്റ്റബിൾ ബാവുഷ ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെയും പലതവണ സസ്പെൻഷനിലായിട്ടുണ്ട്. സസ്പെൻഷൻ കാലം കഴിഞ്ഞ് തിരിച്ചെത്തും മുൻപായിരുന്നു ചെന്നൈ വിരുഗമ്പാക്കത്തെ മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ അതിക്രമം നടത്തിയത്.

ഈ മാസം 17ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. യുവതിയുടെ വീട്ടിലേക്ക് ഇടിച്ചുകയറിയ ഇയാൾ മസാജ് പാർലറിന്ർറെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്നും യുവതിയെയും ഭർത്താവിനെയും കേസിൽ കുടുക്കമെന്നും ഭീഷണിപ്പെടുത്തി. വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ ബാഗിൽ നിന്ന് എടിഎം കാർഡ് എടുത്തതിന് ശേഷം ഭർത്താവിനോട് പണം എടുത്തുകൊണ്ടുവരാനും പൊലീസുകാരൻ നിർദ്ദേശിച്ചു. ഭർത്താവ് പുറത്തുപോയതിന് പിന്നാലെ യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പൊലീസുകാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന 50,000 രൂപയും ഇയാൾ  തട്ടിയെടുത്തു. 

ഭർത്താവ് തിരികെയെത്തിയപ്പോൾ  പഴ്സിൽ നിന്ന് 15000 രൂപയും പിടിച്ചുപറിച്ചാണ് പൊലീസുകാരൻ വീടിന് പുറത്തേക്ക് പോയി. വിരുഗമ്പാക്കത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017ൽ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം 2 കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ക്രിമിനൽ നടപടികളിൽ ഏർപ്പെട്ടതിന് കഴിഞ്ഞ ജൂൺ മുതൽ സ്സപെൻഷനിലുമാണ് ഇയാൾ.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിട പറയുകയാണെന്‍ ജന്മം.. ചുടു കണ്ണീര്‍ കടലലയില്‍.. വിധി പറയും നേരമണഞ്ഞു… ഇനി യാത്രാ മൊഴി മാത്രം…എല്ലാം നിശ്ചയിച്ച അവസാന അപ്ലോലോഡ്; സെല്ലു ഫാമിലിയുടെ മരണത്തിന് പിന്നിലെന്ത്‌

തിരുവനന്തപുരം: വിട പറയുകയാണെന്‍ ജന്മം .... ചുടു കണ്ണീര്‍ കടലല യില്‍... വിധി പറയും നേരമണഞ്ഞു....ഇനി യാത്രാ മൊഴി മാത്രം... നീ മാപ്പു നല്‍ കുകില്ലേ................ അരുതേ യെന്നോടിനിയും പരിഭവമരുതേ.. ഇതാണെന്‍ യോഗം........

TVK Vijay: മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്, കര്‍ഷകര്‍ക്ക് പിന്തുണ, ജാതി സെന്‍സസിന് ഒപ്പം,തമിഴ്‌നാട്ടില്‍ ഹിന്ദി വേണ്ട; ലക്ഷങ്ങളെ സാക്ഷിയാക്കി നയം പ്രഖ്യാപിച്ച് നടന്‍ വിജയ്‌

ചെന്നൈ: വിക്രവാണ്ടിയില്‍ തിങ്ങിനിറഞ്ഞ ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും സാക്ഷിയാക്കി തമിഴക വെട്രിക് കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടന്‍ വിജയ്. സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു....

മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന കത്തിന്റെ രണ്ടാം ഭാഗം പുറത്ത്; ഒപ്പുവച്ചത് വമ്പന്മാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനടക്കം നേതൃത്വത്തിന് ഡി.സി.സി. നല്‍കിയ കത്തിന്റെ രണ്ടാംപേജ് പുറത്ത്. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍...

SEX:ലൈംഗികബന്ധം കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ തോത് കൂടും; പഠനം പറയുന്നത് ഇങ്ങനെ

വാഷിംഗ്ടൺ: സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.ജേണൽ...

Digital Arrest:ഡിജിറ്റൽ അറസ്റ്റ് ഇല്ല, അത്തരം കോൾ വരുമ്പോൾ പരിഭ്രാന്തരാകരുത്’: അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍...

Popular this week