CrimeKeralaNews

വീട്ടുടമയുടെ നാലുപവൻ മാല മോഷ്ടിച്ചു,പകരം മുക്കുപണ്ടംവെച്ചു, കോഴിക്കോട് സ്വദേശിനി പിടിയിൽ

കൊച്ചി: എറണാകുളം ടാഗോർ സ്ട്രീറ്റിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽനിന്നും നാലര പവൻ മാലമോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി ഹാജിറ അബ്ദുള്ള എന്ന യുവതി പിടിയിലായി. മോഷ്ടിച്ചെടുത്ത സ്വർണ്ണ മാലയ്ക്ക് പകരം അതേ മോഡലിലുളള മുക്കുപണ്ടം പകരം വെക്കുകയായിരുന്നു.

ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ രതീഷ് ടിഎസ്, ആഷിക്, സിവിൽപോലീസ് ഓഫിസർമാരായ വിനീത്, അജിലേഷ്, ഇന്ദു, മേരി, ഷൈനി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വാളയം പോലീസ് സ്റ്റേഷനിലും ഒരു മോഷണ കേസ് നിലവിലുണ്ട്.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒഡീഷ സ്വദേശി സൽമാൻ മാലിക്കിനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളിയുടെ മകളാണ് ലൈംഗിക ഉപദ്രവത്തിനിരയായ പെൺകുട്ടി.

ഇൻസ്പെക്ടർ വിഎം കേഴ്സൺ, എസ്ഐ പിഎം റാസിഖ്, എഎസ്ഐമാരായ ജിബാലാമണി, സിഎ ഇബ്രാഹിംകുട്ടി, സിപിഒമാരായ കെഎസ് അനുപ്, കെആർവിപിൻ, എസ് സന്ദീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker