EntertainmentKeralaNews

നിത്യയുടെ വീട്ടിൽ മീൻ എത്തിക്കുന്നത് ബിനു, പരിചയം തുടങ്ങുന്നത് ഇങ്ങനെ;സീരിയല്‍ നടിയുടെ തേന്‍കെണി

കൊല്ലം: സീരിയൽ നടിയും സുഹൃത്തും പ്രതിയായ ഹണിട്രാപ്പ് കേസിൽ വിശദമായ അന്വേഷണത്തിന് പോലീസ്. പ്രതികൾ കൂടുതൽപ്പേരെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയിട്ടുണ്ടോയെന്ന് കൊല്ലം പരവൂർ പോലീസ് അന്വേഷിക്കും. 75കാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), പരവൂർ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.

മുൻ സൈനികനും കേരള സർവകലാശാല ജീവനക്കാരനുമായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശിയായ 75കാരനെയാണ് നിത്യയും ബിനുവും ചേർന്ന് ഹണിട്രാപ്പിൽ കുടുക്കിയത്. വയോധികൻ്റെ നഗ്നചിത്രം പകർത്തിയ പ്രതികൾ ഇയാളെ ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ ബിനുവാണെന്ന നിഗമനത്തിലാണ് പോലീസ്.

ആറുമാസം മുൻപാണ് നിത്യയും ബിനുവും പരിയപ്പെടുന്നത്. ജില്ലാ അതിർത്തിയായ ഊന്നിമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുകയാണ് ബിനു. സമീപത്തെ വീട്ടിലായിരുന്നു നിത്യയുടെ താമസം. നിത്യയുടെ വീട്ടിൽ മത്സ്യം എത്തിച്ചാണ് ബിനു ഇവരുമായി പരിയപ്പെടുന്നത്. തട്ടിപ്പിനിരയായ വയോധികൻ്റെ ബന്ധുവാണ് ബിനു. നിത്യയെ ഇടനിലക്കാരിയാക്കി വയോധികനിൽനിന്ന് പണം തട്ടാനായിരുന്നു ബിനു ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.

വയോധികൻ്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ചാണ് നിത്യ ഇയാളുമായി ബന്ധപ്പെടുന്നത്. തുടരെയുള്ള ഫോൺ വിളിയിലൂടെ സൗഹൃദം സ്ഥാപിച്ചു. പിന്നീട് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയത്. വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ച നിത്യ ഇയാൾക്കൊപ്പംനിന്ന് ചിത്രം പകർത്തുകയായിരുന്നു. ബിനുവാണ് ഇരുവരുടെയും ചിത്രം പക‍ർത്തിയത്.

നഗ്നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ 25 ലക്ഷം രൂപയാണ് വയോധികനിൽനിന്ന് ആവശ്യപ്പെട്ടത്. 11 ലക്ഷം രൂപ ഇയാൾ നൽകിയെങ്കിലും പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ തുട‍ർന്നു. സഹികെട്ട വയോധികൻ കൊല്ലം പരവൂ‍ർ പോലീസിനെ സമീപിച്ചു. പോലീസ് നി‍ർദേശമനുസരിച്ച് വയോധികൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നിത്യയും ബിനുവും ഫ്ലാറ്റിൽ എത്തിയതോടെ പരവൂർ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടുപ്രതികൾക്കുമെതിരെ മറ്റു കേസുകളില്ലെന്നാണ് പോലീസ് നൽകുന്ന വിവരമെന്നാണ് റിപ്പോ‍ർട്ട്. അഭിഭാഷകയായ നിത്യ പൊതുമേഖലാ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ നിയമോപദേശകയായി ജോലി ചെയ്തിട്ടുണ്ട്. ആറുമാസം മുൻപാണ് സീരിയൽ രംഗത്തേക്ക് എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker