കൊച്ചി: സദാചാര ഗുണ്ട ചമഞ്ഞ് യുവാവിനെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കാലടി പോലീസ് കേസെടുത്തു. ചെങ്ങൽ സ്വദേശികളായ റിൻഷാദ്, അജാസ്, ലിനോയ് എന്നിവർക്കെതിരെയാണ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ശബരി റെയിൽ പാലത്തിന് സമീപം യുവതിയും യുവാവും സംസാരിച്ച് ഇരിക്കവേ എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് മൂന്നംഗ സംഘം ഇവർക്കരികിലേക്ക് എത്തിയത്.
ഒഴിഞ്ഞ പ്രദേശത്ത് യുവാക്കൾ വന്നിരുന്നാൽ അവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് സംഘം യുവതിയേയും യുവാവിനേയും ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം സംഭവത്തിൽ കേസെടുക്കാതിരിക്കണമെങ്കിൽ പണം തരണമെന്നും സംഘം ഇവരോട് ആവശ്യപ്പെട്ടു.
തുടർന്ന് യുവാവ് 2000 രൂപ നൽകിയെങ്കിലും അത് പോരെന്ന് പറഞ്ഞ് വീണ്ടും 2000 കൂടി ഗൂഗിൽ പേ വഴി കൈക്കലാക്കുകയാരുന്നു സംഘം. തുടർന്നാണ് ഇവർ യുവാവിനെ മർദ്ദിച്ചത്. മർദ്ദത്തിൽ യുവാവിന്റെ ചെവിയുടെ കർണ്ണപടത്തിനാണ് പരിക്കേറ്റത്.
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ തേവര മട്ടമ്മൽ ഭാഗത്ത് നിന്ന് പോലീസ് പിടികൂടി. അഖിൽ എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 10.16 ഗ്രാം എംഡിഎംഎയും 2.56 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.
ക്ലാസിക് കോളനി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്.
തുടർന്ന് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം ടൗൺ സൗത്ത് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേവര മട്ടമ്മൽ ഭാഗത്തുള്ള ലോഡ്ജിൽ നിന്നും പ്രതി പിടിയിലായത്. ഇതിന് മുൻപും ആലപ്പുഴ ജില്ലയിൽ മാരക ലഹരി ആയ എൽഎസ്ഡി സ്റ്റാമ്പ് വിൽപന നടത്തിയതിന് പ്രതി പിടിയിലായിട്ടുണ്ട്. ബംഗളൂരുവിരിൽ നിന്ന് കേരളത്തിലേക്ക് ബസ് മാ
ർഗേനയാണ് പ്രതി മയക്കു മരുന്ന് എത്തിച്ചു വിൽപ്പന നടത്തി വന്നിരുന്നത്. എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസൽ എം എസ്, സബ് ഇൻസ്പെക്ടർമാരായ ശരത് ചന്ദ്രൻ, അനിൽ, എസ് സിപിഒ മാരായ സിനീഷ്, ബീന, ദീപ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു