24.1 C
Kottayam
Friday, June 5, 2026

മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ല; സുപ്രീം കോടതി

Must read

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ വാക്കാലുള്ള നിരീക്ഷണം. കള്ളപ്പണ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജി തമിഴ്നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

നേരത്തെ മദ്രാസ് ഹൈക്കോടതി ഗവർണറുടെ ആവശ്യം തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് എം എൽ രവി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു മന്ത്രിയെ പിരിച്ചുവിടാൻ ഗവർണർക്ക് മുഖ്യമന്ത്രിയുടെ ശുപാർശ ആവശ്യമാണെന്നും ഈ വിഷയത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ശുപാർശയില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പിന്നീട് ഗവർണർ തന്നെ ഈ ഉത്തരവ് തിരുത്തുകയായിരുന്നു. അതിനെ തുടർന്ന് സ്റ്റാലിൻ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തിൽ ബാലാജി.

വകുപ്പുകളില്ലാത്ത മന്ത്രിയായി ബാലാജി തമിഴ്‌നാട് കാബിനറ്റിൽ തുടരുന്നതിനെതിരായിരുന്നു ഗവർണർ എം എൽ രവി സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലെ തീരുമാനം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വിട്ട മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയായിരുന്നു എം എൽ രവി സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week