CrimeKeralaNews

വിവാഹിതയായ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പണം തട്ടി; പ്രതി പിടിയിൽ

മുംബൈ∙ മുംബൈയിൽ വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത 48 വയസ്സുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ ഐരോളി സ്വദേശിയായ പ്രതി കഴിഞ്ഞ മേയ് മാസം മുതൽ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വിഡിയോ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി.

ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും നൽകുമെന്നു ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ പ്രതി പീഡിപ്പിച്ചു. വിഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപയും ഇയാൾ യുവതിയിൽനിന്നും കൈക്കലാക്കിയിരുന്നു. യുവതിയുടെ പരാതിയിൽ വെള്ളിയാഴ്ച കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുതോട് സ്വദേശി ജുനൈദ് അലിയാണ് അറസ്റ്റിലായത്. 

വടകരക്കടുത്ത് വച്ചാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജുനൈദിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തൊട്ടില്‍പ്പാലം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, നഗ്‌നചിത്രം പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ജുനൈദിന്റെ വീട്ടില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ജുനൈദ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. 

വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കാണാതായെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജുനൈദിന്റെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം (28) ആണ് പിടിയിലായത്. ആക്രി പെറുക്കാനായി എത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

അര്‍ത്തുങ്കല്‍ എസ്എച്ച്ഒ പി ജി മധു, എസ്‌ഐമാരായ രാധാകൃഷ്ണന്‍, രജിമോന്‍, എഎസ്‌ഐമാരായ വീനസ്, ഉത്തമന്‍, എസ്‌സിപിഒമാരായ ശശികുമാര്‍, ബൈജു, ശ്രീവിദ്യ, മനു, സജിഷ്, അപര്‍ണ, പ്രവീഷ്, അരുണ്‍ എന്നീ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പുകള്‍ നടത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button