ബിവറേജില്‍ വരിനിൽക്കുന്നതിനേച്ചൊല്ലി തർക്കം; ബിയർകുപ്പികൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

പാലക്കാട്: വിദേശ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍കുപ്പികൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദ്(42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

ബിവറേജസില്‍ വരിനില്‍ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് പറയുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിനിടെ ഇര്‍ഷാദിനെ ബിയര്‍കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News