ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബെെക്ക് യാത്ര ചെയ്ത ആൾക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗുണ സ്വദേശി ദീപക് മഹാവർ ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കെെകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണമെന്നാണ് വിവരം. കടിയേറ്റതിന് പിന്നാലെ ദീപക് മഹാവറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജെപി കോളേജിലെ അദ്ധ്യാപകനായ ദീപക് സ്വന്തം നിലയിൽ പാമ്പുപിടിത്തം പരിശീലിച്ചിരുന്നു. ഭർബാത്പുര ഗ്രാമത്തിൽ നിന്നുമാണ് ഇയാൾ മൂർഖനെ പിടികൂടിയത്. പാമ്പിനെ വനത്തിൽ വിടാനായിരുന്നു പദ്ധതി. ഇതിനിടെ മകന്റെ സ്കൂളിൽ നിന്ന് ഫോൺ വന്നു. സ്കൂൾ നേരത്തെ വിട്ടെന്നും വേഗം സ്കൂളിലെത്തി മകനെ കൂട്ടിക്കൊണ്ടുപോകാനുമായിരുന്നു നിർദേശം. ഇതോടെ പാമ്പിനെ കഴുത്തിലിട്ട് സ്കൂളിലേക്ക് പോവുകയായിരുന്നു. പോവും വഴിയാണ് പാമ്പ് കടിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


