KeralaNews

ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം:ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്. ചൈന ജീന്‍സൗ മെഡികല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി.

തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത് എന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കോളജ് അധികൃതരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button