കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ അടിച്ചുകൊന്നു

കണ്ണൂര്‍ : ലോറി ഡ്രൈവര്‍ സഹായിയെ (ക്ലീനറെ)അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്.

പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂര്‍ താലൂക്കാശുപതിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News