29.3 C
Kottayam
Monday, June 8, 2026

കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍; ആരോഗ്യസ്ഥിതി നിരീക്ഷിച്ച് മുത്തങ്ങയിലേക്ക് വിടും

Must read

കോഴിക്കോട്: വയനാട്ടില്‍ ഒരാളെ കൊന്ന ആനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യസംഘത്തിലെ എല്ലാവരും പ്രദേശത്ത് എത്തികഴിഞ്ഞു. ആനയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങും. അരമണിക്കൂറില്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. അവിടെ ആയിരിക്കും നിരീക്ഷണത്തില്‍വെക്കുക. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് വിടുകയോ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യും.

തണ്ണീര്‍കൊമ്പന്‍ മുന്‍ അനുഭവമായി മുന്നിലുള്ളതിനാല്‍ ജാഗ്രത പാലിച്ച് മാത്രമെ നടപടികള്‍ തുടങ്ങുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.ഇന്നലെ കണ്ട സ്ഥലത്ത് നിന്നും കുറച്ച് കൂടി ഉള്ളിലേക്കാണ് ആനയുള്ളത്.

ജനങ്ങളുടെ പ്രതിഷേധം തെറ്റായി കാണുന്നില്ല. പക്ഷെ, ഇന്നലെ അവരെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈകുന്നേരം വരെ സമയം എടുക്കേണ്ടി വന്നു. മറ്റ് നടപടികളേക്ക് കടക്കാന്‍ അതിനാല്‍ വൈകിയെന്നും മന്ത്രി പറഞ്ഞു.കുംകി ആന ആക്കണോ എന്നതും നിരീക്ഷണത്തിന് ശേഷം തീരുമാനിക്കും.

- Advertisement -

ആനയെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. കാലോചിതമായ പരിഷ്‌കാരം അനിവാര്യം. വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നല്‍കാനാവില്ലായെന്നതാണ് കേന്ദ്ര നിലപാടെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

Popular this week