KeralaNews

പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ചതില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് ക്ലീന്‍ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത്. നിവൃത്തി വരുത്തുക, കുറവു തീര്‍ക്കുക എന്നാണ് അര്‍ഥം. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

കേസ് പിന്‍വലിക്കണമെന്ന് ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ല. ജില്ലാ സര്‍ക്കാര്‍ പ്ലീഡര്‍ ആര്‍. സേതുനാഥന്‍ പിള്ളയാണ് നിയമോപദേശം നല്‍കിയത്. ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. കേസെടുക്കണമെന്ന് പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്‍സിപി നേതാവിനെതിരായ പരാതിയില്‍ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല നിലയില്‍ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button