തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം നാശം വിതയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായിയുടെ ഭാവമാറ്റം അക്കര കടക്കാനുള്ള തന്ത്രം മാത്രമാണ്. അഴിമതിയും ധൂര്‍ത്തും അഹങ്കാരവും അഞ്ചു വര്‍ഷ ഭരണത്തിന്റെ മുഖമുദ്രയായി.
വിശ്വാസികള്‍ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. ശബരിമലയില്‍ എത്രമാത്രം തെറ്റ് ഏറ്റുപറഞ്ഞാലും സി.പി.എമ്മിന് തിരിച്ചടി നല്‍കും. രാഷ്ട്രീയ വനവാസമായിരിക്കും സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയാളികളെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ പോയി. നീതി നിഷേധത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അത് മറക്കാന്‍ പറ്റുമോ?
എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും പിന്‍വാതില്‍ നിയമം നടന്നു. ഏറ്റവും കുൂടതല്‍ അഭ്യസ്ഥ വിദ്യരുള്ള കേരളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് പൊറുക്കാന്‍ പറ്റുന്നതല്ല പി.എസ്.സിയിലെ അട്ടിമറി. പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി കമ്മീഷനാക്കിയെന്നും ആന്റണി കുറ്റപ്പെടുത്തി.