CrimeKeralaNews

മാസം ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ന്യൂസിലാന്റിൽ ജോലി, തട്ടിപ്പിൽ വീണവർ വിവരമറിഞ്ഞത് എയർപോർട്ടിൽ വച്ച്

കൊച്ചി: ന്യൂസിലൻഡിലേയ്ക്ക് വ്യാജവിസയും വിമാനടിക്കറ്റും നൽകി 17 പേരെ കബളിപ്പിച്ച സ്ഥാപനത്തിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലക്ഷങ്ങൾ നൽകിയവർ തട്ടിപ്പിനിരയായെന്ന് അറിഞ്ഞത്.

കാക്കനാട് യൂറോ ഫ്‌ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി ഷംസീർ ഖാൻ, സുഹൃത്ത് സജാദ് എന്നിവർ വഞ്ചിച്ചെന്നാണ് പരാതി. വിദേശ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

ന്യൂസിലൻഡിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും അഞ്ചുലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്. ഷംസീറും ന്യൂസിലൻഡിലേക്ക് യാത്ര ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഷംസീറിനെ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button