കാറിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് തിരുവനന്തപുരത്ത് സ്ത്രീ മരിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. .

ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്.

അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News