24 C
Kottayam
Thursday, June 4, 2026

സുരേഷ് ഗോപി നിർമ്മിച്ചു നൽകിയ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must read

കണ്ണൂർ: പഴയങ്ങാടി അതിയടം വീരൻചിറയിൽ വീടിന് മുകളിലേക്ക് പാറയിടിഞ്ഞ് വീണ് അടുക്കള തകർന്നു. ചൊവ്വാഴ്ച രാത്രിയിലാണ് വീരൻചിറയിലെ എ രഞ്ജിതയുടെ വീടിന്റെ അടുക്കളഭാഗത്ത് ഉഗ്രശബ്ദത്തോടെ കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണത്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന രഞ്ജിതയും കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ശബ്ദം കേട്ട ഭാഗത്ത് നോക്കിയപ്പോഴാണ് പാറക്കല്ല് ഇടിഞ്ഞുവീണത് കണ്ടത്. അടുക്കളഭാഗം പൂർണമായും തകർന്നു. വീടിന്റെ മറ്റ് ഭാഗങ്ങളിലും വിള്ളൽ വീണ നിലയിലാണ്.

2019ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡ് സ്ഥാനാർഥിയായി മത്സരിച്ചതിനെ തുടർന്ന് ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്ന തനിക്ക് സിനിമാതാരവും ബിജെപി മുൻ എംപിയുമായിരുന്ന സുരേഷ് ഗോപിയായിരുന്നു ‘ഹീരാഭവൻ ‘ എന്ന പേരിൽ വീട് നിർമ്മിച്ച് നൽകിയതെന്നും വീട് തകർച്ചയിലായതോടെ തങ്ങൾ ഏറെ ആശങ്കയിലാണെന്നും രഞ്ജിത പറഞ്ഞു.

- Advertisement -


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ നാലുദിവസത്തിനിടെ തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും 37 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തലശ്ശേരി താലൂക്കിൽ 28 വീടുകളും പയ്യന്നൂർ താലൂക്കിൽ 22 വീടുകളും ഇരിട്ടി താലൂക്കിൽ 15 വീടുകളും ഭാഗമായി തകർന്നു. കണ്ണൂർ താലൂക്കിൽ ഇരിവേരി വില്ലേജിൽ ഒരു വീട് പൂർണമായും തകർന്നു. തലശ്ശേരി താലൂക്കിൽ വീട് തകർന്ന ഒരു സ്ത്രീയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week