29.7 C
Kottayam
Wednesday, December 4, 2024

സംശയാസ്പദ സാഹചര്യത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്; പരിശോധിച്ചപ്പോൾ 2300 കിലോ കൊക്കെയ്ൻ, 13 പേർ പിടിയിൽ

Must read

കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13 പേരെ അറസ്റ്റ് ചെയ്തു.

പിടികൂടിയ കൊക്കെയിന് കോടികളാണ് വില. ക്വീൻസ്‌ലാൻഡ് തീരത്ത് സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് കടത്തിയ മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

മയക്കുമരുന്ന് കടത്തിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വൻ കൊക്കെയിൻ കടത്ത് പിടികൂടിയതെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമാൻഡർ സ്റ്റീഫൻ ജേ പറഞ്ഞു. തീരത്ത് നിന്ന് നൂറു കണക്കിന് കിലോമീറ്റർ  അകലെയുള്ള മദർഷിപ്പിൽ നിന്ന് കടൽ മാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താൻ സംഘം രണ്ട് തവണ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ആദ്യം പോയ ബോട്ട് കേടായി. രണ്ടാമത്തെ ബോട്ടിലുണ്ടായിരുന്നവർ മണിക്കൂറുകളോളം നടുക്കടലിൽ കുടുങ്ങിയെന്നും പൊലീസ് പറഞ്ഞു. മദർഷിപ്പ് പിടികൂടാനായില്ല.

ചിലർ ബോട്ടിൽ വച്ച് പിടിയിലായപ്പോൾ മറ്റുള്ളവർ തീരത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരാണെന്നും എല്ലാവരും ഓസ്‌ട്രേലിയൻ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു. മുമ്പ് ഒരു ടണ്ണിലധികം കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കൊക്കെയിൻ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് അറിയിച്ചു. 

കടൽമാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജീവപര്യന്തം തടവാണ് ഈ കുറ്റത്തിന് പരമാവധി ശിക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്....

മുൻകാമുകനെയും സുഹൃത്തിനെയും ക്രൂരമായി കൊന്നു ; നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ

ന്യൂയോർക്ക് : ഗാരേജിന് തീയിട്ട് മുൻകാമുകനെയും സുഹൃത്തിനെയും ​ കൊലപ്പെടുത്തി. ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം....

കേവലം ആറു മണിക്കൂർ ആയുസ് :പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ

സോൾ : അടിയന്തര പട്ടാള നിയമം പിൻവലിച്ച്  ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ. വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ്...

ഭാര്യവീട്ടിൽ കുട്ടിയുമായി എത്തി; യുവാവിനെ മർദ്ദിച്ച് കൊന്ന് ബന്ധുക്കൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ്...

തെലങ്കാനയിൽ ശക്തമായ ഭൂചലനം; തീവ്രത 5.3,ശക്തമായ പ്രകമ്പനം

ബംഗളൂരു: തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും...

Popular this week