ബെംഗളൂരു: നഗരത്തിൽ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നുപിടിച്ചത്. ബെംഗളൂരു ചിക്കബനാവര എജിബി ലേഔട്ടിലായിരുന്നു സംഭവം.
സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന വനിതാ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒരാൾ ബൈക്കിലെത്തി യുവതിയോട് വഴിചോദിച്ചത്. സമീപത്തെ ഒരു ബസ് സ്റ്റോപ്പിലേക്കുള്ള വഴിയാണ് ഇയാൾ തിരക്കിയത്. തുടർന്ന് ഡോക്ടർ വഴിപറഞ്ഞ് കൊടുക്കുന്നതിനിടെ യുവാവ് ബൈക്കിൽനിന്നിറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
യുവതി ബഹളംവെച്ചതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബഹളംകേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


