24.2 C
Kottayam
Saturday, June 6, 2026

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു; ബെംഗളൂരുവിലെ മാൾ പൂട്ടിച്ചു

Must read

ബെംഗളൂരു: മുണ്ട് ധരിച്ചതിന്റെ പേരിൽ പ്രായമായ കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ഷോപ്പിംഗ് മാൾ ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് കർണാടക സർക്കാർ. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ ജിടി വേൾഡ് മാൾ അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മാളിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സർക്കാർ തീരുമാനം.

തുടർന്ന് മാൾ അടച്ചിടാൻ നിയമപ്രകാരം വ്യവസ്ഥയുണ്ടെന്ന് നഗര വികസനകാര്യ മന്ത്രി ബൈരതി സുരേഷ് അറിയിച്ചു. ‘ഞങ്ങളുടെ മുൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ) കമ്മീഷണർമാരിൽ ഒരാളുമായി ഞാൻ സംസാരിച്ചു. മാൾ ഏഴ് ദിവസത്തേക്ക് അടച്ചിടാൻ സർക്കാരിന് നിയമപ്രകാരം വ്യവസ്ഥയുണ്ട്” എന്നാണ് സുരേഷ് വ്യാഴാഴ്‌ച കർണാടക നിയമസഭയിൽ പറഞ്ഞത്.

ഇന്നലെ സംഭവത്തിൽ മാളിന്റെ ഉടമയ്ക്കും സുരക്ഷാ ജീവനക്കാരനുമെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 126 (2) പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാൾ അടച്ചിടാൻ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് മാളിന് മുൻപിൽ പ്രതിഷേധവും നടന്നിരുന്നു.

അതേസമയം, ചൊവ്വാഴ്‌ച വൈകുന്നേരം മഗഡി മെയിൻ റോഡിലെ മാളിന്റെ പ്രവേശന കവാടത്തിൽ വച്ച് സിനിമയുടെ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ പ്രായമായ കർഷകനായ ഫക്കീരപ്പയെയും മകനെയും അകാരണമായി തടഞ്ഞു നിർത്തിയതാണ് വിവാദങ്ങൾക്ക് ആസ്‌പദമായ സംഭവം. തങ്ങളെ അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിക്കുന്ന അച്ഛന്റെയും മകന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

- Advertisement -

കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു കർഷകൻ. മാളിന്റെ നയം അനുസരിച്ച് മുണ്ടുടുത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് വീഡിയോയിൽ നിന്ന് കേൾക്കാമായിരുന്നു. എന്നാൽ ഇരുവരും പലവട്ടം അപേക്ഷിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥൻ വഴങ്ങിയിരുന്നില്ല.

- Advertisement -

മാളിലേക്ക് പ്രവേശിക്കണമെങ്കിൽ കർഷകനോട് പാന്റ് ധരിക്കണം എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശം. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കർഷകരെ ആദരിക്കാത്ത, അപമാനിക്കുന്ന നയമാണ് സർക്കാരിന്റേത് എന്നായിരുന്നു വിമർശനം.

കർണാടക മുഖ്യമന്ത്രി പോലും മുണ്ട് ആണ് ധരിക്കാറെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചു. കർഷകരെ ചതിച്ച കോൺഗ്രസ് ഇപ്പോൾ അവരെ അപമാനിക്കുകയും കൂടി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവം വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെ വിവിധ കന്നഡ, കർഷക സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week