മുംബൈ: വടക്കൻ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ 20 വയസുകാരനെതിരേ കേസ്. വികാസ് ബേസകർ പാസ്വാൻ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ സംഭവ സ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം മലാഡിലെ ഒരു പൊതു ടോയ്ലറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവ് നായ്ക്കുട്ടിയെ ടോയ്ലറ്റിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുരാർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
നായ്ക്കുട്ടിയുടെ ശബ്ദം കേട്ടെത്തിയ ഗീത പട്ടേൽ എന്ന വഴിയാത്രക്കാരിയാണ് സംഭവം പോലീസിനെ വിളിച്ചറിയിക്കുന്നത്. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. ഒരു മൃഗഡോക്ടറുടെ പരിചരണത്തിലാണ് നായ്ക്കുട്ടി ഇപ്പോഴുള്ളതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവാവിനെ പിടികൂടുന്നതും പൊതു ടോയ്ലറ്റിന് പുറത്ത് നടന്ന ബഹളത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


