24.9 C
Kottayam
Friday, June 5, 2026

പോലീസിന്റെ പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി; വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must read

കോട്ടയം: പോലീസിന്റെ വെടിവെപ്പ്‌ പരിശീലനത്തിനിടെ അയൽവീട്ടിലേക്ക്‌ വെടിയുണ്ട തുളഞ്ഞുകയറി. ഈസമയം മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ജനൽച്ചില്ല്‌ തുളച്ചാണ്‌ വെടിയുണ്ട വീടിനുള്ളിൽ പതിച്ചത്‌. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ ജില്ലാ പോലീസിന്റെ വെടിവെപ്പ്‌ പരിശീലനത്തിനിടെയാണ് സംഭവം. പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലാണ്‌ പരിശീലനം. സമീപത്തുള്ള ഉള്ളാട്ടിൽ എന്ന വീട്ടിലേക്കാണ്‌ വെടിയുണ്ട പതിച്ചത്‌.

എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്‌ക്ക്‌ താമസിക്കുന്ന വീടാണിത്‌. സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അൽക്കയും ആത്‌മികയുമാണ്‌ ഈ സമയം വീട്ടിലുണ്ടായിരുന്നത്‌.

നാട്ടകത്ത്‌ വർക്ക്‌ഷോപ്പ്‌ നടത്തുന്ന സോണി ഈ സമയം ജോലിക്ക്‌ പോയിരിക്കുയായിരുന്നു.ശബ്ദംകേട്ട് ഇതേ മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന അൽക്ക അമ്മയോട് വിവരംപറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽച്ചില്ല്‌ പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടതും മുറിക്കുള്ളിൽ വെടിയുണ്ട കണ്ടെത്തിയതും.

ഉടൻതന്നെ പരിശീലനം നിർത്തിവെച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലിൽ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.

- Advertisement -

കുറച്ചുനാളായി ഇവിടെ വെടിവെപ്പ് പരിശീലനം നടത്തുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ അനുമതിയില്ലാതെയാണിതെന്നും നിർത്തിവെക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week