വൈക്കം: കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞു. മുപ്പതോളം പേരാണ് വള്ളത്തിലുണ്ടായിരുന്നെന്നാണ് വിവരം. മുഴുവൻ പേരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് വന്നവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. നാട്ടുകാരുടെയും വെെക്കം അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പാണാവള്ളിയില്‍ നിന്ന് വന്നവരാണിവര്‍. തീരത്ത് നിന്ന് വള്ളം നീങ്ങി അല്‍പ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്.
പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാര്‍ഗം എന്ന നിലയിലാണ് ആളുകള്‍ വള്ളത്തില്‍ പോയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


