ഒഡേസ: റഷ്യന്‍ മിസൈലുകളും യുദ്ധവിമാനങ്ങളും ആക്രമണം തുടരുന്ന ക്രൈം നഗരമാണ് ഒഡേസ. ഇവിടെ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഷെല്ലാക്രമങ്ങളെ ഭയന്ന്, ബങ്കറിൽ കഴിയുന്ന യുവതിയും യുവാവും വിവാഹിതരായിരിക്കുകയാണ്. വെടിയൊച്ചകൾക്കിടയിൽ, ആൾക്കൂട്ടങ്ങളോ ആഘോഷങ്ങളോ ഒന്നുമില്ലാതെയാണ് ഇവർ വിവാഹിതരായിരിക്കുന്നത്. ലെവറ്റ്‌സും നടാലിയയുമാണ് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ, പുതിയ ജീവിതത്തിലേക്ക് കടന്നത്.
ഒഡേസയിലെ ബങ്കറിനുള്ളില്‍ ഇരുവരും വിവാഹിതരാകുമ്പോൾ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ചുറ്റുപാടും മിസൈലുകളുടെയും വെടിയൊച്ചകളുടെയും ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍ പ്രതീക്ഷയോടെ, പുതിയ ജീവഹാത്തിലേക്ക് പ്രവേശിച്ച ദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി. ലോകമാധ്യമങ്ങൾ ഈ ചിത്രം ഏറ്റെടുത്തു.
അതേസമയം, റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാന ചര്‍ച്ച പരാജയമായിരുന്നു. ചർച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, യുദ്ധം നിര്‍ത്താനുള്ള ഏക മാര്‍ഗം അതാണെന്നും സെലന്‍സ്‌കി പറഞ്ഞു. എന്നാൽ, യുദ്ധം തുടരുമെന്നും ലക്ഷ്യം നാസികളാണെന്നും പുടിന്‍ പറഞ്ഞു. കീവിലും, ഖാര്‍കീവിലും പോരാട്ടം ശക്തമായിരിക്കുകയാണ്. കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.