കളിക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മരിച്ചത്.

സ്‌കൂള്‍ വിട്ടുവന്ന ഹയ തന്റെ സഹോദരന്‍ ഒരുവയസ്സുകാരനായ മുഹമ്മദ് മുസ്തഫയുടെ തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ് ഹയ ഫാത്തിമ.

സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News