23.9 C
Kottayam
Thursday, June 4, 2026

കണ്ണൂരില്‍ ചികിത്സയ്ക്കായി വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

Must read

കണ്ണൂര്‍: ഇരിട്ടിയില്‍ ചികിത്സിക്കുന്നതിന് വേണ്ടി വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. കരിക്കോട്ടക്കരി ജനവാസമേഖലയിലിറങ്ങിയ കുട്ടിയാനയെയാണ് ബുധനാഴ്ച വൈകുന്നരത്തോടെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് രാത്രി ഒന്‍പതുമണിയോടെ ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.

ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയ്ക്ക് ഗുരുതരമായ പരിക്കുണ്ടായിരുന്നു. വായിലായിരുന്നു പരിക്ക്. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു. എങ്ങനെയാണ് ആനയുടെ വായില്‍ ഇത്രവലിയ പരിക്കുണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പടക്കം കടിച്ചതാകാമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.

- Advertisement -

ഒരു റൗണ്ട് മയക്കുവെടി വെച്ചപ്പോള്‍ തന്നെ ആന മയങ്ങിയിരുന്നു. പിന്നീട് കയറില്‍ ബന്ധിച്ചാണ് ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. കയറ്റുന്നതിനിടെ ആന തളര്‍ന്ന് വീണിരുന്നു. കഴിഞ്ഞ മൂന്നുനാലു ദിവസമായി ആന ഭക്ഷണം കഴിച്ചിരുന്നില്ല. വനമേഖലയിലേക്ക് പോകാന്‍ തയ്യറാകാത്തിരുന്നതോടെ ആനയെ പിടികൂടി ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

- Advertisement -

ആറളത്തെ ആര്‍.ആര്‍.ടി സംഘത്തിന്റെ ക്യാംപിലെ ചികിത്സയ്ക്കിടെയായിരുന്നു ആന ചരിഞ്ഞത്. മൂന്ന് വയസ്സുള്ള കുട്ടിയാനയുടെ മരണക്കാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് വനംവകുപ്പ് വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week