ബെംഗളൂരുവിൽ 16-കാരിയെ പീഡിപ്പിച്ച 73-കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഈസ്റ്റ് ബെംഗളൂരുവില്‍ താമസിക്കുന്ന കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെ ഉണങ്ങാനിട്ടിരുന്ന യൂണിഫോം എടുക്കാന്‍പോയ പെണ്‍കുട്ടിയെ കുപ്പണ്ണ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ കുപ്പണ്ണയ്‌ക്കൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റ കുപ്പണ്ണയെ തിങ്കളാഴ്ച രാവിലെയോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കുപ്പണ്ണയുടെ പേരില്‍ പീഡനത്തിനും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പേരില്‍ കൊലപാതകത്തിനും കേസെടുത്തതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News