CrimeKeralaNews

കൊച്ചി നഗരമധ്യത്തിൽ 65കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; സഹോദരന്റെ മകൻ റിമാൻഡിൽ

കൊച്ചി: നഗരമധ്യത്തിൽ 65-കാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തിൽ വയോധികയുടെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു.

ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. വയോധികയുടെ മറ്റു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.

പരിക്കുകളോടെ വയോധികയെ ശനിയാഴ്ചയാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിച്ചു. പരിക്കുകൾ കണ്ടതിനാൽ ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രാഥമിക ചോദ്യംചെയ്യലിൽതന്നെ സംശയാസ്പദമായ രീതിയിൽ പെരുമാറിയ സഹോദരന്റെ മകനെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിനു മുന്നേ പീഡനം നടന്നതായി വ്യക്തമായി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button