26.3 C
Kottayam
Monday, June 15, 2026

‘മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത’, ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട 5 വയസുകാരൻ മരിച്ചു

Must read

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.  മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

Popular this week