CrimeKeralaNews

മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്ച അപേക്ഷ നൽകും. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് 17കാരി അപകടനില തരണം ചെയ്തത്. അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെടുങ്കണ്ടം കോമ്പയാർ സ്വദേശി ആഷിഖ് ഉൾപ്പെടെ 3 പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾ റിമാൻഡിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഷിഖും സുഹൃത്തുക്കളും ചേർന്ന് കോന്പയാറിലെ കുന്നിൻമുകളിലിരുന്ന് മദ്യപിക്കാൻ തുടങ്ങി. ഇതിനിടെ പെൺകുട്ടിയെ അങ്ങോട്ടേക്ക് വിളിച്ചുവരുത്തി.

നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സുഹൃത്തുക്കൾ പോയതിന് പിന്നാലെയാണ് പെൺകുട്ടിയെ ആഷിഖ് ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. പരാതി വന്ന അന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button