26.9 C
Kottayam
Thursday, May 16, 2024

മീനച്ചിലാറ്റിൽ കാണാതായ അതിരമ്പുഴ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Must read

കോട്ടയം:  മീനച്ചിലാറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പേരൂർ പൂവത്തുംമൂട് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യാണ് മരിച്ചത്.. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ഇദ്ദേഹം ചാടിയതായി സംശയം ഉയർന്നിരുന്നു. വസ്ത്രങ്ങളും ചെരുപ്പും 200 രൂപയും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംശയം വന്നത്.

വ്യാഴാഴ്ച ഒരു മണിയോടെയാണ് വീട്ടില്‍ നിന്നും ഇയാളെ കാണാതാതയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകിട്ടാണ് വസ്ത്രങ്ങളും മറ്റും ആറ്റുതീരത്തു നിന്ന് കണ്ടെത്തിയത്.

വീട്ടുകാര്‍ സ്ഥലത്തെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് മുടിയൂര്‍ക്കര ജംഗഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയാണ് കാണാതായ ശശിധരന്‍ പിള്ള.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week