25.2 C
Kottayam
Tuesday, May 21, 2024

പെണ്‍കുട്ടികള്‍ ജാഗ്രതൈ! വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ച പെണ്‍കുട്ടിക്കെതിരെ കേസ് നല്‍കി കാമുകന്‍; പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ കേസെടുത്ത് പോലീസ്; കേസ് സുപ്രീംകോടതിയില്‍

Must read

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പുരുഷന്മാരെ വഞ്ചിക്കുന്ന സ്ത്രീകള്‍ക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീലുമായി യുവാവ്. കര്‍ണ്ണാടക സ്വാദേശിയായ എന്‍ നാഗരാജുവാണ് സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്. വഞ്ചനയ്ക്കുള്ള IPC 420 വകുപ്പും, ബലാത്സംഗത്തിനുള്ള 376 വകുപ്പും പുരുഷന്മാര്‍ക്കെതിരെ മാത്രം ചാര്‍ജ്ജ് ചെയ്യുന്നത് ലിംഗപരമായ അനീതിയാണെന്നും, വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും വഞ്ചിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ബലാത്സംഗത്തിനും, വഞ്ചനയ്ക്കും കേസെടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

കര്‍ണ്ണാടകയിലെ ഒരു ക്ഷേത്ര പൂജാരിയുടെ മകള്‍ നാഗരാജുവിനെ പ്രണയിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പെണ്‍ കുട്ടിയുടെ നിര്‍ബന്ധപ്രകാരം നാഗരാജു അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ലൈംഗിക ബന്ധത്തിനായി പെണ്‍കുട്ടി നിര്‍ബന്ധിച്ചപ്പോള്‍ നാഗരാജു നിരസിച്ചെങ്കിലും വിവാഹം കഴിക്കണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് പെണ്‍കുട്ടി നിര്‍ബന്ധിച്ചു. തുടര്‍ന്ന് നിരവധി പ്രാവശ്യം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് മൈസൂരുവില്‍ ജോലി കിട്ടുകയും ജോലിക്ക് പോകുകയും ചെയ്ത ശേഷം വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ കക്കൂസ് കഴുകാന്‍ പോലും നിങ്ങളെപോലുള്ളവരെ വീട്ടില്‍ കയറ്റില്ലെന്നും, തന്റെ അച്ഛന്‍ പ്രദേശത്തെ സ്വാധീനമുള്ളയാളാണെന്നും കൊന്നുകളയുമെന്നും’ പറഞ്ഞുകൊണ്ട് പെണ്‍കുട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വ്യാജ വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തെന്നും, വഞ്ചിച്ചുവെന്നും കാണിച്ച് നാഗരാജു പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ വഞ്ചനയ്ക്കുള്ള 420, 506 ഐപിസി ഉള്‍പ്പെടെ ചാര്‍ജ്ജ് ചെയ്തുകൊണ്ട് പെണ്‍കുട്ടിക്കെതിരെ പോലീസ് കേസേടുത്തു. എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പെണ്‍കുട്ടി ജില്ലാകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നല്‍കിയില്ല. തുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് നാഗരാജു സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week