ന്യൂഡല്‍ഹി: രാജ്യത്ത് മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ നടക്കുന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.
പഴയ മൊറട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നല്‍കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതിയില്‍ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News