KeralaNews

പോപ്പുലന്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമകള്‍ അറസ്റ്റില്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ തോമസ് ദാനിയേല്‍ (റോയി), ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവര്‍ അറസ്റ്റില്‍. റിനുവിനും റിയയ്ക്കുമാണ് തട്ടിപ്പില്‍ മുഖ്യപങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. റിനുവും റിയയും കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വച്ചാണ് പിടിയിലായത്. ഇതിനു പിന്നാലെയാണ് സ്ഥാപന ഉടമ കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ദാനിയേല്‍ (റോയി), ഭാര്യ പ്രഭ തോമസ് എന്നിവര്‍ ശനിയാഴ്ച വൈകുന്നേരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തി കീഴടങ്ങി.

കോന്നി വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിന് കേരളത്തിനകത്തും പുറത്തുമായി 276 ശാഖകളാണുണ്ടായിരുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളവര്‍ പണം ആവശ്യപ്പെട്ട് തിരികെ ലഭിക്കാതെ വന്നതിനെത്തുടര്‍ ന്നുള്ള പരാതികളിലാണു നടപടി.

ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി അഞ്ഞൂറിലേറെ പരാതികളുണ്ട്. നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വകയാറിലെ ഹെഡ് ഓഫീസിനു മന്പില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ഉടമ, ഭാര്യ, മക്കള്‍ എന്നിവര്‍ കൂടാതെ മരുമക്കള്‍, ഫിനാന്‍സ് മാനേജര്‍ അടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസ്.ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. വിദേശത്തെ സാന്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായവും തേടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button