തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ സവിശേഷതകള്‍ ഉള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികില്‍സ തികച്ചും സൗജന്യമാണ്. കൊവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍, കിടക്കകള്‍, വെന്റിലേറ്റര്‍, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി തന്നെ നല്‍കുന്നു.
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കൊവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. അതെ സമയം ഇതര സംസ്ഥാനങ്ങളിലെ കണക്കുകളും അദ്ദേഹം താരതമ്യം ചെയ്തു. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞതാണ്. ഐസിയു ചാര്‍ജായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ 6500 രൂപ ഈടാക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ അത് 46,365 രൂപയും തമിഴ്‌നാട്ടില്‍ 11,000 രൂപയും ഹരിയാനയിലും ഡല്‍ഹിയും 15,000 രൂപയും കര്‍ണാടകത്തില്‍ 8,500 രൂപയുമാണ്”- മുഖ്യമന്ത്രി പറഞ്ഞു.