24.1 C
Kottayam
Monday, September 30, 2024

പ്രതിപക്ഷത്തിന് അവരിൽത്തന്നെ അവിശ്വാസം, സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിന് എതിരെ കൊണ്ട് പിടിച്ച പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായാണ് അവിശ്വാസ പ്രമേയ രൂപത്തിൽ നിയമസഭയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം. പ്രതിപക്ഷത്തിന് അമ്പരപ്പാണ്. ജനപിന്തുണയുടെ കാര്യം ഒട്ടേറെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. യുഡിഎഫിൽ ഉണ്ടായിരുന്നവര്‍ തന്നെ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. യുഡിഎഫിഷ ബന്ധങ്ങൾ ശിഥിലമായി. ഇതിലെല്ലാമുള്ള അസ്വസ്ഥത മുന്നണിയിലുണ്ട്,. ഈ അസ്വസ്ഥത രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ പ്രകടമാണ്. ഈ അസ്വസ്ഥതക്ക് മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. നിയമസഭയിൽ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ദില്ലിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അടിയാണ്. നേതാക്കൾക്കെതിരെ അവിശ്വാസം ചര്‍ച്ചയാണ്. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് ഒപ്പം സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുകയാണെന്നും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ തന്നെ വച്ചൊഴിഞ്ഞ അവസ്ഥയാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് എന്താണ് നേതാവില്ലാത്ത അവസ്ഥായായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കുപോലും ദേശീയ നേതൃത്വത്തെ കുറിച്ച് ഭിന്ന അഭിപ്രായം ആണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉണ്ട്. ഇതെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം.

രാജ്യം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? അയോധ്യ വിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല ബിജെപിക്ക് പിന്നണി പാടുകയും ചെയ്തു. സാമ്പത്തിക നയങ്ങളെ പോലും എതിര്‍ക്കുന്നില്ല. നല്ല വാഗ്ജാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാര്‍ട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും. ഇത്തരം അവസ്ഥകളാണ് അവിശ്വാസ പ്രമേയത്തിന് പ്രേരിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്‍റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വര്‍ഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓര്‍മ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലെന്നും ഉദാഹരണ സഹിതം മുഖ്യമന്ത്രി അവകാശപ്പെട്ടു.

കിഫ്ബി വഴിയും അല്ലാതേയും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൻ പുറങ്ങളിലെ വിദ്യാവലയങ്ങളിൽ അടക്കം മാറ്റങ്ങൾ പ്രകടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടി വരികയാണ്, പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നേട്ടങ്ങളും അക്കാദമിക നിലവാരത്തിലെ ഉയര്‍ച്ചയും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.

ആരോഗ്യ മേഖലയിൽ ഇനിയും വളര്‍ച്ച വേണമെന്ന് തിരിച്ചറിഞ്ഞാണ് ആര്‍ദ്രം പദ്ധതി പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടാക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രികളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഓണം കയറാമൂലയിൽ പോലും പൊതു ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന സ്ഥിതിയിലേക്ക് കേരളം മാറി.

ലൈഫ് മിഷൻ പാവപെട്ടവര്‍ക്ക് വേണ്ടി ഉള്ള ഭവന നിര്‍മ്മാണ പദ്ധതിയാണ്. സമഗ്രമായ ഭവന പദ്ധതിയാണ് ആവിഷ്കരിച്ചത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമാകാൻ ഇത് വരെ കഴിഞ്ഞിട്ടുണ്ട്. ഏത് തരം കുപ്രചരണങ്ങളേയും അതിജീവിച്ച് പദ്ധതി മുന്നോട്ട് തന്നെ പോകും. വലിയ പിന്തുണയാണ് സര്‍ക്കാരിന് ജനങ്ങളിൽ നിന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടില്ലാത്ത എല്ലാവരുടേയും സ്വപ്നം സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ മിഷനെ കുറിച്ച് വിശദീകരിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നിരയിൽ നിന്ന് ബഹളം ഉയര്‍ന്നു. ആരോപണങ്ങളെ കുറിച്ചല്ല മറുപടി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്ത് മറുപടി പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നായിരുന്നു സ്പീക്കറുടെ നിലപാട്. ആദ്യം മിഷനുകളെ കുറിച്ച് പറയട്ടെ ബാക്കി കാര്യങ്ങൾ പിന്നാലെ പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഹരിത മിഷൻ നാടിന്റെ പച്ചപ്പിനെ വീണ്ടെടുക്കാനുള്ള പദ്ധതയായാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഹരിത കര്‍മ്മ സേനയും മാലിന്യ നിര്‍മ്മാര്‍ജ്ജ മിഷനും സംസ്ഥാനത്ത് ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്. മറുപടി നീണ്ടു പോകുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിപക്ഷം പ്രസംഗത്തിന് സമയ ക്ലിപ്തത വേണമെന്ന് ആവശ്യപ്പെട്ടു, അവിശ്വാസ പ്രമേയ മറുപടിയിൽ കിണറ് റീ ചാര്‍ജ്ജ് ചെയ്തതൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിനും ഒരു ന്യായം വേണം. എത്ര സമയം കൂടി വേണം എന്ന് പറയണമെന്നും കൊവിഡ് കാലമാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണങ്ങൾ ഏറെ ഉണ്ടെന്നും അതുകൊണ്ടാണ് വിശദീകരിക്കേണ്ടി വരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week