Entertainment

പിറ്റേ ദിവസം എടുത്തപ്പോള്‍ ഞെട്ടിപ്പോയി, നീളത്തില്‍ ലൈക്കായിരിന്നു; മനസ് തുറന്ന് കല്യാണി

നടി ബിന്ദു പണിക്കരെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചതയാണ് മകള്‍ കല്യാണിയും. ടിക് ടോക് വീഡിയോകളിലൂടെയാണ് കല്യാണി മലയാളികളുടെ മനം കവര്‍ന്നത്. സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും ഒപ്പം ടിക് ടോക്ക് വീഡിയോകളില്‍ കല്യാണി നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ചുരുങ്ങിയ കാലത്തിനിടെ തന്നെ താരപുത്രി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് കല്യാണി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറല്‍ ആവുന്നത്.

ഡബ്സ്മാഷില്‍ നിന്നാണ് താന്‍ ടിക് ടോക്കിലെത്തിയതെങ്കിലും പ്രശസ്തയായത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെയായിരുന്നുവെന്ന് കല്യാണി പറയുന്നു. ഒറ്റയ്ക്ക് ചെയ്ത ടിക് ടോക്ക് വിഡിയോ ശ്രദ്ധിക്കാതെ വന്നപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു വിഡിയോ ചെയ്തെന്നും ആ വിഡിയോ ആണ് തന്റെ ‘ടിക് ടോക്ക് ജീവിതം’ മാറ്റി മറിച്ചതെന്നും കല്യാണി പറഞ്ഞു.

‘ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു. അന്ന് കസിനും ഞാനും ആ പാട്ട് പാടി വിഡിയോ ചെയ്തു. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായി അച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു.

പിറ്റേ ദിവസം ടിക് ടോക്ക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. ആയിരക്കണക്കിനു പേരാണ് അതിന് ലൈക്കടിച്ചത്.’ തന്റെ ഫോളോവേഴ്സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button