കാസര്‍ക്കോട്: പരപ്പ പട്ടളത്ത് കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തോടന്‍ചാലിലെ കീരി രവിയെന്ന് അറിയപ്പെടുന്ന രവിയെ(48) സംഭവം നടന്ന വീടിന്റെ മുമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവുങ്ങിന് തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ഇന്നലെ രാത്രിയില്‍ പ്രദേശത്തുണ്ടായ കത്തിക്കുത്തില്‍ കാരാട്ട് കൂളി പാറയിലെ കണ്ണന് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കണ്ണനെ പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News