ഹൈദരാബാദ് തെലുങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ കൂട്ടക്കൂറുമാറ്റം. പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന 18 എം.എല്‍.എമാരില്‍ 12 പേരാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയില് ചേര്‍ന്നത്.ഇതോടെ നിയമസഭയില്‍ കോണ്‍്രസ് അംഗബലം ആറായി ചുരുങ്ങി.ടി.ആര്‍എസുമായി ലയിയ്ക്കുന്നതായി ചൂണ്ടിക്കാട്ടി എം.എല്‍.എ മാര്‍ സ്പീക്കര്‍ക്ക് കത്തു നല്കി. പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എമാരും ഒറ്റക്കെട്ടായി തീരുമാനമെടുത്തതിനാല്‍ ലയനം കൂറുമാറ്റത്തിന്റെ പരിധിയിലും വരില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് തെലുങ്കാനയില്‍ കാഴ്ചവെച്ചത് മത്സരിച്ച 17 സീറ്റുകളില്‍ 3 എണ്ണത്തില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് ജയിയ്ക്കാനായത്. ജഗ്മോഹന് റെഡ്ഡിയുടെ കുതിപ്പില്‍ ആന്ധ്രയിലും കോണ്‍ഗ്രസ് നിലംപരിശായി.ഇതിനിടയിലാണ് സ്വന്തം പാളയത്തിലുണ്ടായിരുന്ന എം.എല്‍.എമാര്‍കൂടി മറുപക്ഷത്തേക്ക് ചാടിയത്.