ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയത്. 2018ലും റസല്‍ ജോയ് സമാന ഹര്‍ജി നല്‍കിയിരുന്നുവെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മഴക്കാലത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്നാണ് റസല്‍ ജോയി ആവശ്യപ്പെട്ടത്. 2018 ല്‍ റസല്‍ നല്‍കിയ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയായി കുറയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
2018 ലെ അപേക്ഷ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 24ന് ഹര്‍ജി വീണ്ടും പരിഗണിക്കും.