കൊച്ചി :കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ സൂപ്പിക്കടയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തിയാണ് നിപ എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ചത്.വൈറസ് ബാധയെ പേടിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത അവസ്ഥ,കല്യാണങ്ങളില്ല,ആഘോഷമില്ല,സമൂഹ കൂട്ടായ്മകളില്ല,വിജനമായ തെരുവുകള്‍ രോഗബാധിതരായ കുടുംബങ്ങളും അവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരും വലിയ സമൂഹ ബഹിഷ്‌കരണമാണ് നേരിടേണ്ടി വന്നത്.
എന്നാല്‍ അങ്ങിനയൊന്നും തോല്‍ക്കാന്‍ മനസില്ലാത്തവരാണ് പറവൂരിലെ വടക്കേക്കരക്കാര്‍. രോഗബാധ സ്ഥിരീകരിയ്ക്കുന്നതിന് മുമ്പു തന്നെ യുവാവിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയുമായി നാട്ടുകാര്‍ ഒപ്പമുണ്ട്.ബോധവത്കണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്നില്‍ ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്നു.
ഗ്രാമത്തിലെ കടകളെല്ലാം പതിവുപോലെ തുറന്നിരിയ്ക്കുന്നു.ആളുകള്‍ ജോലിയ്ക്കുപോകുന്നു. സ്‌കൂള്‍ തുറക്കുന്നതിനു തൊട്ടുമുമ്പുള്ള അവധിദിനങ്ങള്‍ കുട്ടികളും ആഘോഷമാക്കി.ഒറ്റപ്പെടുത്തലും പരാതികളുമില്ല. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ എല്ലാ ദിവസവു ആരോഗ്യ പ്രവര്‍ത്തകര്‍ പോകുന്നുണ്ട്.പഞ്ചായത്ത് അധികൃതരും ഒപ്പമുണ്ട്. എന്തായാലും നാട്ടുകാര്‍ ഒരു കാര്യം ഉറപ്പിച്ചുപറയുന്ന്. എന്തു വന്നാലും നാട് ഒറ്റക്കെട്ടായിരിയ്ക്കും.അത് വ്യാധിയായാലും മരണമായാലും ജീവിതമായാലും.
അത് ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കും നിപയെ തുരത്തും. നാടു നീളെ ഉയര്‍ന്നിരുയ്ക്കുന്ന ഫ്‌ലക്‌സുകളും അതു തന്നെയാണ് ഉച്ചത്തില്‍ വിളിച്ചുപറയും.