തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി.കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന വ്യക്തിയാണ് പ്രശുഭ. ഒപ്പം മാനസിക വളര്‍ച്ചയും കുറവായിരുന്നു. അസുഖ ബാധിതയായി ദീര്‍ഘനാളായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു പ്രശുഭ. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കാട്ടാക്കടയിലെ തൂങ്ങാംപാറയില്‍ നേരത്തെയും കൊവിഡ് സ്ഥിരീകതരിച്ചിരുന്നു.തൂങ്ങാംപാറയിലെ തന്നെ ഒരു പിതാവിനും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് പ്രശുഭയുടെ വീടും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News