KeralaNews

ചൂതാട്ടം നടത്തിയ ജനപ്രിയ നടനുള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

>

ചെന്നൈ: ജനപ്രിയ നടന്റെ ഫ്‌ളാറ്റില്‍ ചൂതാട്ടം നടത്തിയ 12 പേര്‍ അറസ്റ്റില്‍. തമിഴ് നടന്‍ ശ്യാം ആണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ചില പ്രമുഖ താരങ്ങളും ഉള്‍പ്പെച്ചതായി വിവരമുണ്ട്. ചെന്നൈയിലെ നുങ്കമ്പാക്കം പ്രദേശത്തിനടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ചില പ്രശസ്ത അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാത്രി വൈകിയും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും അഭിനേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ചൂതാട്ടത്തിനിടെ വലിയ തുക നഷ്ടപ്പെട്ട ഒരു നടനാണ് പൊലീസില്‍ വിവരമറിയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button