28.7 C
Kottayam
Saturday, September 28, 2024

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ്

Must read

പാലക്കാട് :ജില്ലയിൽ ഇന്ന് ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്ത എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

*മഹാരാഷ്ട്ര-1*
മരുതറോഡ് സ്വദേശി (37 പുരുഷൻ)

*തുർക്കി-1*
കിഴക്കഞ്ചേരി സ്വദേശി (27 സ്ത്രീ)

*കർണാടക-10*
കോട്ടായി സ്വദേശി (26 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശികൾ (28,25,59,53 പുരുഷന്മാർ)

കാരാകുറുശ്ശി സ്വദേശി (30 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (25 പുരുഷൻ)

കരിമ്പ സ്വദേശി (21 പുരുഷൻ,28,38 സ്ത്രീകൾ)

*ബീഹാർ-1*
ബീഹാറിൽ നിന്ന് വന്ന അതിഥി തൊഴിലാളി (26 പുരുഷൻ)

*കുവൈത്ത്-1*
കുഴൽമന്ദം സ്വദേശി (33 പുരുഷൻ)

*യുഎഇ-1*
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)

*സൗദി-5*
വല്ലപ്പുഴ സ്വദേശി (25 പുരുഷൻ)

നെല്ലായ സ്വദേശി (38 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (36 പുരുഷൻ)

തെങ്കര സ്വദേശി (28 സ്ത്രീ)

അലനല്ലൂർ സ്വദേശി (50 പുരുഷൻ)

*ഖത്തർ-4*
വല്ലപ്പുഴ സ്വദേശികൾ (54, പുരുഷൻ)

കൂടല്ലൂർ സ്വദേശി (28 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (ഒരു വയസുള്ള ആൺകുട്ടി)

കോട്ടോപ്പാടം സ്വദേശി (27 പുരുഷൻ)

*നാഗാലാൻഡ്-1*
വിളയൂർ സ്വദേശി (31 പുരുഷൻ)

*സമ്പർക്കം-12*
പെരുവമ്പ്‌ സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആൺകുട്ടികൾ).ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ്‌ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തരൂർ സ്വദേശി (44 പുരുഷൻ). ഇന്നലെ (ജൂലൈ 26)രോഗം സ്ഥിരീകരിച്ച പുതുക്കോട് സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

*പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എട്ട് പേരുടെ വിവരങ്ങൾ*

കുലുക്കല്ലൂർ സ്വദേശികളായ രണ്ടുപേർ (38,33 പുരുഷന്മാർ, 34,56 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികളായ രണ്ടുപേർ (32, 38 പുരുഷന്മാർ)

വല്ലപ്പുഴ സ്വദേശി (6 ആൺകുട്ടി)

കൊപ്പം സ്വദേശി (60 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധ-3*
അലനല്ലൂർ സ്വദേശി (15 ആൺകുട്ടി,26 പുരുഷൻ)

തെങ്കര സ്വദേശി (30 പുരുഷൻ)

കൂടാതെ കൊട്ടോപാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ഒരു ആരോഗ്യപ്രവർത്തകക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

Popular this week