കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 57 പേര്‍ക്കില്‍ 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ചെക്യാട് വിവാഹത്തില്‍ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 23 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് നഗരസഭയില്‍ 22 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 601 ആയി. ഇതില്‍ മുപ്പത്തേഴ് പേരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ബേപ്പൂര്‍, കടലുണ്ടി, ഓമശേരി, മരുതോംങ്കര, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഒരോ പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തു.
മരണം
1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ – 25ന് വൈകുന്നേരം മരണപ്പെടുകയും ചെയ്തു.
2. ഷാഹിദ (53) സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് – അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ – 25ന് മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ മകളാണ്
ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 57
വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 43
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5