ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 692 പേരാണ്. 257 പേര്‍ മരിച്ച മഹാരാഷ്ട്രയാണു ശനിയാഴ്ച കൂടുതല്‍ ആളുകള്‍ മരിച്ച സംസ്ഥാനം. തമിഴ്‌നാട്- 89, ഡല്‍ഹി 29, കര്‍ണാടക- 72, ആന്ധ്രാപ്രദേശ്- 52, ഉത്തര്‍പ്രദേശ്- 32, ഗുജറാത്ത്- 22 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണങ്ങള്‍. 32,096 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്.
രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ശനിയാഴ്ച 48,479 പേര്‍ക്കാണു രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,85,494 ആയി. ഇതില്‍ 4.6 ലക്ഷം എണ്ണം ആക്ടീവ് കേസുകളാണ്.
രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് 40,000-ന് മേല്‍ രോഗികളുണ്ടാകുന്നത്. വെള്ളി- 48,888, വ്യാഴം- 48,443, ബുധന്‍- 45,601 എന്നിങ്ങനെയായിരുന്നു രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 3.6 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം ഇവിടെ 9,251 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്- 6,988, ആന്ധ്രാപ്രദേശ്- 7,813, കര്‍ണാടക- 5,072, ഉത്തര്‍പ്രദേശ്- 2,971, പശ്ചിമ ബംഗാള്‍- 2,404, ബിഹാര്‍- 2,803, ഡല്‍ഹി- 1,142, ഗുജറാത്ത് 1,081, രാജസ്ഥാന്‍- 1,120, ആസാം- 1,165, ഒഡീഷ- 1,320, കേരളം- 1,103 എന്നിവയാണ് ആയിരത്തിനുമേല്‍ രോഗികളുള്ള മറ്റു സംസ്ഥാനങ്ങള്‍.