CrimeKeralaNews

അയല്‍വാസികള്‍ വ്യാജ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി; കോഴിക്കോട്ടെ വീട്ടമ്മയുടെ മരണത്തിൽ മകളുടെ പരാതി

കോഴിക്കോട്: ഉള്ളിയേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ അയല്‍വാസികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി മകള്‍. ഉള്ളിയേരി പാലോറ കാവോട്ട് ഷൈജി(42)യുടെ മരണത്തിലാണ് മകള്‍ പോലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 19-ന് പുലര്‍ച്ചെ വീടിന് സമീപത്തായാണ് ഷൈജിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതിന്റെ തലേദിവസം അയല്‍വാസികളായ രണ്ടുപേര്‍ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അയല്‍വാസികളായ സ്ത്രീയും അവരുടെ മകളുമാണ് വീട്ടിലെത്തിയത്. ഇവര്‍ ഷൈജിയുടെ വ്യാജഫോട്ടോകള്‍ മകളെ കാണിച്ചതായും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഈ സംഭവത്തിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്തെ മരത്തില്‍ ഷൈജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഷൈജിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഷൈജിയുടെ മകള്‍ അയല്‍വാസികളായ നാലുപേര്‍ക്കെതിരേ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker